കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി
Jun 20, 2025 01:46 PM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കുട്ടികൾ ഒരുക്കിയ കാവ്യാഞ്ജലിയോടെ ലൈബ്രറി കൗൺസിൽ താലൂക്കുതല വായനപക്ഷാചരണം കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിൽ തുടങ്ങി.

സ്കൂൾ വായനശാല തയ്യാറാക്കിയ, വളരുന്ന കാവ്യവൃക്ഷത്തിലെ കവികളുടെ ചിത്രം തിരിച്ചറിഞ്ഞ് കവിതകൾ കണ്ടെത്തി വായിക്കാനും ഈണത്തിൽ ചൊല്ലാനും കാവ്യവൃക്ഷത്തിലേക്ക് പാഠഭാഗത്തെ കവികളെ കൂട്ടിച്ചേർക്കാനും അവസരമുണ്ടായി. ചെറുശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ, ആശാൻ, ഉള്ളൂർ, വള്ളത്തോൾമുതൽ ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കടവരെയുള്ള 50 കവികളുടെ കവിതകൾ ചൊല്ലിയാണ് വായനപക്ഷാചരണത്തെ കുട്ടികൾ വരവേറ്റത്.സാഹിത്യകാരി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡ​ന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, പി എൻ പണിക്കർ അനുസ്മരണം നടത്തി.

താലൂക്ക് പ്രസിഡ​ന്റ് ജോഷി സ്കറിയ, താലൂക്ക് സെക്രട്ടറി സി കെ ഉണ്ണി എന്നിവർ വായനമത്സര വിജയികൾക്ക് സമ്മാനം നൽകി. സി എൻ പ്രഭകുമാർ, ടി വി മായ, ഹണി റെജി, രാജീവ് പാത്തിക്കൽ, സി എച്ച് ജയശ്രീ, ആർ ശ്രീചിത്ര, കെ ജി മല്ലിക എന്നിവർ സംസാരിച്ചു.



Poetry tree set up for reading in Koothattukulam

Next TV

Related Stories
ജിയയുടെ വീടിന് കല്ലിട്ടു

Jun 20, 2025 04:00 PM

ജിയയുടെ വീടിന് കല്ലിട്ടു

അച്ഛന്‍ കണ്ണന്തറ നെൽസണിന്റെ വേർപാടോടെ ജിയയുടെ ചികിത്സപോലും മുടങ്ങി. തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ...

Read More >>
വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

Jun 20, 2025 03:53 PM

വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

സുനിലി​ന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം...

Read More >>
ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി

Jun 20, 2025 03:46 PM

ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി

നഗരസഭ വാഹനങ്ങളിൽ ബോർഡും കൊടിയും ഉപയോഗിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി തൃക്കാക്കര നഗരസഭാധ്യക്ഷ കൊടിയും...

Read More >>
ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

Jun 20, 2025 01:52 PM

ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

കോടതി നിർദേശപ്രകാരം സർവേ നടന്ന എലൂക്കര ഭാഗത്താണ്‌ കല്ലിടൽ തുടങ്ങിയത്‌. പലയിടത്തും അതിർത്തിക്കല്ലിടുന്നതിൽ തർക്കം...

Read More >>
ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

Jun 20, 2025 01:37 PM

ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാനും ചേര്‍ന്ന് കട്ടിലിൽ കിടത്തി ചുമന്നാണ് പ്രധാന റോഡിലേക്കെത്തിച്ച് ആംബുലന്‍സില്‍...

Read More >>
ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

Jun 20, 2025 01:31 PM

ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

നിയമം ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവും പതിനായിരംരൂപവരെ പിഴയും ചുമത്തും.അടക്കംകൊല്ലി വല, 20 മില്ലി മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല, വൈദ്യുതി,...

Read More >>
Top Stories










Entertainment News





https://piravom.truevisionnews.com/