---
title: "ഊത്തപിടിത്തം നിരോധിച്ചു;  ലംഘിച്ചാല്‍ 6 മാസംവരെ  തടവും പിഴയും   "
english_title: "Smoking banned; violation punishable by up to 6 months in prison and fine"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297333/smoking-banned-violation-punishable-by-up-to-6-months-in-prison-and-fine"
published_at: "2025-06-20T13:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685515cb1c614_meen.jpg"
keywords: []
---

# ഊത്തപിടിത്തം നിരോധിച്ചു;  ലംഘിച്ചാല്‍ 6 മാസംവരെ  തടവും പിഴയും   

> **Lead Summary:** കൊച്ചി : കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽനിന്ന് ജൂൺ-, ജൂലൈ മാസങ്ങളിൽ അനധികൃതമായി മത്സ്യങ്ങളെ പിടികൂടുന്നത്‌ നിരോധിച്ചു.

## Article Content

കൊച്ചി : കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽനിന്ന് ജൂൺ-, ജൂലൈ മാസങ്ങളിൽ അനധികൃതമായി മത്സ്യങ്ങളെ പിടികൂടുന്നത്‌ നിരോധിച്ചു.

മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ്‌ അനധികൃതമായി മത്സ്യങ്ങളെ പിടികൂടുന്നത് കർശനമായി നിരോധിച്ചത്‌. പ്രാദേശികമായി ഊത്തപിടിത്തം എന്നറിയപ്പെടുന്ന ഈ പ്രവൃത്തി മത്സ്യങ്ങളുടെ വംശനാശത്തിനും ജലജീവ വൈവിധ്യത്തിന്റെ ശോഷണത്തിനും വഴിയൊരുക്കും.

നിയമം ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവും പതിനായിരംരൂപവരെ പിഴയും ചുമത്തും.അടക്കംകൊല്ലി വല, 20 മില്ലി മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല, വൈദ്യുതി, തോട്ട എന്നീ രീതികൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നിരോധിച്ചു.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അല്ലെങ്കിൽ അടുത്തുള്ള മത്സ്യഭവനുകളിൽ അറിയിക്കണമെന്ന്‌ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297333/smoking-banned-violation-punishable-by-up-to-6-months-in-prison-and-fine)