പിറവം : (piravomnews.in) വീടുകയറി ആക്രമിച്ച രാമമംഗലം പഞ്ചായത്ത് 13–-ാം വാർഡ് അംഗം ആന്റോ സ്കറിയയെ ഭരണസമിതിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് സമിതി മാർച്ചും ധർണയും നടത്തി.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു. എം എം ഏലിയാസ് അധ്യക്ഷനായി. പി എസ് മോഹനൻ, സുമിത് സുരേന്ദ്രൻ, ബിമൽ ചന്ദ്രൻ, എം പി ജോയി എന്നിവർ സംസാരിച്ചു.കോണ്‍ഗ്രസ് ജനപ്രതിനിധിയായ ആന്റോ സ്കറിയ 14ന് രാത്രി 10.45ഓടെ പി എസ് സുനിൽ പൂക്കോട്ടിലിനെയാണ് (50) വീട്ടിൽ കയറി ആക്രമിച്ചത്.

സുനിലിന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം പറഞ്ഞു. ആക്രമണത്തില്‍ സുനിലിന്റെ മുൻനിരയിലെ രണ്ടു പല്ലുകൾക്ക് ഇളക്കം തട്ടുകയും താടിയെല്ലിന് പരിക്കേറ്റതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.
Congress panchayat member attacked by entering house; LDF protests
