പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പ്രാഥമികനിഗമനം

പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പ്രാഥമികനിഗമനം
Jun 11, 2025 12:50 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പോലീസിന്റെ പ്രാഥമികനിഗമനം.

വിവാഹം കഴിച്ചവരിൽനിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന്‌ നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവർ വാങ്ങിയിരുന്നത്.

ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങൾ രേഷ്മ മുന്നോട്ടുകൊണ്ടുപോയത്.

ബിഹാറിൽ അധ്യാപികയായിരുന്ന രേഷ്മ, 2024-ൽ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുകയും ചെയ്ത ത്. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാർച്ച് ഒന്നിനും വിവാഹം കഴിച്ചു.

കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചു. എല്ലാവരെയും മാട്രിമോണിയൽ വൈബ്‌സൈറ്റ്‌ വഴിഴിയാണ് രേഷ്മ പരിചയപ്പെട്ടത്. വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്.

രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത് കോട്ടയം സ്വദേശിയാണ്.

ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അമ്പലം അടച്ചതിനാൽ നടന്നില്ല. ആ ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.

യാത്രാവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഭർത്താക്കന്മാരിൽനിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വാളകത്തെ വീട്ടിൽനിന്നു പോയിരുന്നത്.

കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മയുടെ മൊഴി.

പോലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലും വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണു കരുതുന്നത്. തന്നെ അറസ്റ്റുചെയ്ത്‌ ജയിലിൽ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പോലീസിനോടു പറഞ്ഞിരുന്നു.

Initial findings indicate that Reshma did not commit marriage fraud for money or gold.

Next TV

Related Stories
റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

Jul 20, 2025 09:29 AM

റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

കനത്ത മഴയിൽ റോഡിൽ വീണ് കിടന്നിരുന്ന മരത്തില്‍ ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് മരണം....

Read More >>
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 18, 2025 08:24 PM

സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ...

Read More >>
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

Jul 15, 2025 10:32 AM

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്....

Read More >>
കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 15, 2025 10:15 AM

കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഈ സ്ത്രീയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്....

Read More >>
കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

Jul 15, 2025 09:43 AM

കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

അൻവറിന്റെ ആ​ഗ്രഹപ്രകാരം വായനശാല നവമാധ്യമങ്ങളിൽ വിവരമറിയിച്ചു.ഇതറിഞ്ഞ സുരേഷും ഭാര്യയും വായനശാലയെ സമീപിച്ചു.ആഭരണം വാങ്ങിയ തീയതിയും ബില്ലും...

Read More >>
കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jul 14, 2025 11:58 AM

കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം...

Read More >>
Top Stories










Entertainment News





//Truevisionall