മൂവാറ്റുപുഴ : (piravomnews.in) മുട്ടവ്യാപാരം നടത്തുന്ന കെട്ടിടത്തിനും പോർച്ചിൽക്കിടന്ന കാറിനും തീപിടിച്ചു. മൂവാറ്റുപുഴ –-തൊടുപുഴ റോഡ് ഹോസ്റ്റൽപടിക്കുസമീപം പുലക്കുടി പുത്തൻപുരയിൽ കിഴക്കേക്കര മുഹമ്മദ് ഫക്രുദീന്റെ (കരീം) കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴം പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
മുട്ടകൾ സൂക്ഷിച്ചിരുന്ന 600 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് തീപടർന്നത്. കാർ കത്തിനശിച്ചു.കെട്ടിടത്തിൽ സൂക്ഷിച്ച 20,000 മുട്ട നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതുന്നു. നാലുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിലെ രണ്ട് യുണിറ്റ് എത്തിയാണ് തീയണച്ചത്. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി.

A fire broke out in a building where an egg business was being conducted and a car parked on the porch.
