കാലടി : (piravomnews.in) റോഡ് നിര്‍മാണത്തിന്റെ പേരില്‍ കരിങ്കല്‍ പാര്‍ശ്വഭിത്തി കെട്ടി ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴി അധികൃതര്‍ അടച്ചതായി പരാതി.
കാലടി പഞ്ചായത്ത് 15–--ാംവാര്‍ഡ് പിരാരൂരിലെ തലാശേരിയിലാണ് സംഭവം. പാറയ്ക്ക ദേവസിക്കുട്ടിയുടെ വീട്ടിലേക്കുള്ള പ്രവേശനകവാടമാണ് കരിങ്കല്‍ഭിത്തി കെട്ടി അടച്ചത്. ഏകദേശം റോഡ് നിരപ്പില്‍നിന്ന് നാലടി ഉയരത്തില്‍നിന്ന് താഴേക്ക് ചാടിവേണം ഇനി ഈ കുടുംബത്തിന് വീട്ടില്‍ കയറാന്‍.
ദേവസിക്കുട്ടിയുടെ മകന്‍ ഷിബിന്‍ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലാണ്. റോജി എം ജോൺ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 10.35 ലക്ഷം രൂപയുടെ പദ്ധതിയിലാണ് റോഡ് നിര്‍മാണം.
ഇത് വാർഡ് അംഗം അംബിക ബാലകൃഷ്ണന്റെ രാഷ്ട്രീയവിവേചനമാണെന്ന് ചൂണ്ടിക്കാണിച്ച് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച കാലടി പഞ്ചായത്ത് അധികൃതരുടെയും പഞ്ചായത്ത് അംഗത്തിന്റെയും തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, പിരാരൂർ ബ്രാഞ്ച് സെക്രട്ടറി കെ കെ സഹദേവൻ,കാലടി പഞ്ചായത്ത് മുൻ അംഗം പി ആർ ഗോപി എന്നിവർ ചേർന്ന് കലക്ടർക്ക് പരാതി നൽകി.
Complaint that authorities blocked the road to the home of a heart patient
