മൂവാറ്റുപുഴ : (piravomnews.in) നഗരത്തിലെ മീഡിയനുകൾ വീണ്ടും അപകടം സൃഷ്ടിക്കുന്നു. ബുധനാഴ്ച രാത്രി നെഹ്റു പാർക്കിനു സമീപം ബസ്ബേയോടു ചേർന്നുള്ള മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി.
ലോറിയിലെ തടികൾ കയറു പൊട്ടി റോഡിലേക്കു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടി കയറ്റി പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഉയരം കുറഞ്ഞ മീഡിയനിലേക്ക് ഇടിച്ചു കയറിയത്.
വാഹനം പൂർണമായി മീഡിയനിലേക്കു കയറിയ ശേഷം തകരാർ സംഭവിച്ചതിനെ തുടർന്നു നിന്നു പോകുകയായിരുന്നു. തടി ഒരു വശത്തേക്ക് ചരിഞ്ഞു എങ്കിലും റോഡിലേക്കു പതിച്ചില്ല. വാഹനത്തിൽ ഉണ്ടായിരുന്നവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ക്രെയിൻ എത്തിച്ചാണ് വാഹനം മീഡിയനിൽ നിന്നു നീക്കിയത്.
A timber lorry crashed into the median near Nehru Park, Muvattupuzha.
