പിറവം : (piravomnews.in) പിറവം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വിളിച്ച അവലോകനയോഗത്തിൽ തീരുമാനമായി.

. പദ്ധതിയിലെ ബാക്കി തുകയായ മൂന്നുകോടി രൂപ കിഫ്ബി നിർമാണ ഏജൻസിയായ കൈറ്റിന് കൈമാറി ഡെപ്പോസിറ്റ് വർക്ക് കാറ്റഗറിയിൽ ഏഴുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം .പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിലാണ് നടപടി.
ഏരിയ സമ്മേളനവും പ്രമേയത്തിലൂടെ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5.72 കോടി രൂപ അനുവദിച്ച് 2018ലാണ് സ്കൂൾ നിർമാണം തുടങ്ങിയത്. 1.7 കോടി രൂപ ചെലവിൽ അടുക്കളയും ഹാളും പണിതു. സ്കൂൾ അധികൃതർ അനൂപ് ജേക്കബ് എംഎൽഎയെ ബന്ധപ്പെടുത്തി നിരവധിതവണ അവലോകനയോഗങ്ങൾ നടത്തി.
ഉദ്യോഗസ്ഥർ നിരത്തുന്ന ന്യായവാദങ്ങൾ കേട്ട് എംഎൽഎ മടങ്ങുന്ന പതിവാണ് ഉണ്ടായിരുന്നത്. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിലും അലംഭാവം കാട്ടി.
Piravom Govt. School Hi-Tech project to be completed within 7 months
