ബൈക്കിൽനിന്ന്‌ കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

ബൈക്കിൽനിന്ന്‌ കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
Apr 29, 2025 11:11 AM | By Amaya M K

മുളന്തുരുത്തി : (piravomnews.in) ബൈക്കിൽനിന്ന്‌ കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തുപ്പംപടി കാപ്പിൽ വീട്ടിൽ വിജീഷിനെ (38)യാണ് രക്ഷപ്പെടുത്തിയത്.

തുപ്പംപടി ഷാപ്പിനു മുൻവശമുള്ള ഏകദേശം 35 അടിയോളം ആഴമുള്ള കനാലിൽ വീണുകിടക്കുകയായിരുന്നു യുവാവ്. തിങ്കള്‍ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.

കനാലിൽ ഇറങ്ങി നാട്ടുകാരായ രണ്ടുപേർ യുവാവിനെ താങ്ങിനിർത്തി. കനാലില്‍ വെള്ളമുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ മുളന്തുരുത്തി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ റോപ്പും വലയും കോണിയുമുപയോഗിച്ച് യുവാവിനെ മുകളിലെത്തിച്ചു. ആംബുലൻസില്‍ മുളന്തുരുത്തി സർക്കാരാശുപത്രിയിൽ യുവാവിനെ എത്തിച്ച് ചികിത്സ നല്‍കി, പരിക്ക് ​​ഗുരുതരമല്ല.

മുളന്തുരുത്തി അ​ഗ്നി രക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ യു ഇസ്മയിൽ ഖാന്‍, സീനിയർ ഓഫീസർ രാജേഷ്,ഓഫീസർമാരായ സുനിൽകുമാർ, അനൂപ് കൃഷ്ണൻ, ജിജോ മിഥുൻ, പ്രജീഷ് സാബു, ജേക്കബ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Firefighters rescue young man who fell from bike into canal

Next TV

Related Stories
കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

Jul 29, 2025 09:02 PM

കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ്...

Read More >>
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:45 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:40 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

Jul 29, 2025 11:24 AM

റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍...

Read More >>
മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം  നിര്യാതനായി

Jul 29, 2025 11:07 AM

മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം നിര്യാതനായി

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം 12 ന് മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ ഓമന പൗലോസ്...

Read More >>
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
Top Stories

Entertainment News

//Truevisionall