മലപ്പുറം: (piravomnews.in) പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്.

ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.
Young man stabbed after dispute over money transaction
