ഉദയംപേരൂർ : (piravomnews.in) അധികൃതരുടെ കണ്ണു തുറക്കാൻ യുവാവിന്റെ മരണം വേണ്ടി വന്നു. പുത്തൻകാവിലെ ആ അപകട സ്ലാബ് ഒടുവിൽ അധികൃതർ മാറ്റി.

നടുവിലെപ്പറമ്പിൽ ജിജോ തോമസിന്റെ മരണത്തെ തുടർന്നാണ് മരാമത്ത് അധികൃതർ അടിയന്തരമായി സ്ലാബ് മാറ്റാനുള്ള നടപടി എടുത്തത്.എകെജി റോഡിലെ കാനയുടെ അശാസ്ത്രീയ നിർമാണം മൂലം പുത്തൻകാവിൽ ഇന്നലത്തേതടക്കം 13 അപകടങ്ങളാണ് ഉണ്ടായത്.
കാന തുടങ്ങുന്ന മരാമത്ത് റോഡിൽ സ്ലാബ് ഉയർന്നു നിൽക്കുന്നതാണ് അപകടം ഉയർന്നു നിൽക്കുന്നതാണ് അപകടം ഉയർത്തിയത്. ഓരോ അപകടം ഉണ്ടാകുമ്പോഴും അധികൃതരെ അറിയിക്കും. നടപടി ഉണ്ടായില്ല.
ഇന്നലത്തെ അപകട മരണത്തെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായി. കെ. ബാബു എംഎൽഎ ഇടപെട്ടതോടെയാണ് അധികൃതർ അനങ്ങിയതെന്ന് പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ശേഷം തുടങ്ങിയ പണി ഇന്നു പൂർത്തിയാകും.
It took the death of a young man to open the eyes of the authorities; the accident slab was finally removed
