മലപ്പുറം: (piravomnews.in) എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെള്ളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പകലാണ് സംഭവം. യുവതി പാത്രങ്ങൾ കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ യുവതിയുടെ ഭർത്താവും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.
പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തല്ലുപിടിക്കേസ് തുടങ്ങി ഏഴോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിന് പൊലീസ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A young woman was attacked from behind while she was washing dishes; brutally raped, young man arrested
