മുളന്തുരുത്തി : (piravomnews.in) നടക്കാവ് ഹൈവേയും ചോറ്റാനിക്കര-കാഞ്ഞിരമറ്റം റോഡും സംഗമിക്കുന്ന മുളന്തുരുത്തിയുടെ ഹൃദയഭാഗമായ പള്ളിത്താഴം ജംക‍്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു.

കാലത്തിനനുസരിച്ചു വികസിക്കാത്ത ജംക‍്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെയാണു ഗതാഗത സ്തംഭനം പതിവായത്. നിയന്ത്രിക്കാൻ പൊലീസോ സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്ത ജംക‍്ഷനിൽ നാലു വശങ്ങളിൽ നിന്നും വാഹനങ്ങൾ ഒരുമിച്ചെത്തുന്നതാണു കുരുക്കിനു പ്രധാന കാരണം.
മുളന്തുരുത്തി റെയിൽവേ മേൽപാലവും തുറന്നതോടെ ജംക‍്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടി. രാവിലെയും വൈകിട്ടുമാണു രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ ജംക‍്ഷൻ കടക്കാൻ 10 മുതൽ 20 വരെ മിനിറ്റ് വേണ്ടിവരാറുണ്ടെന്നു യാത്രക്കാർ പറയുന്നു.
വല്ലപ്പോഴും മാത്രമാണു പൊലീസ് ട്രാഫിക് നിയന്ത്രിക്കാൻ എത്താറുള്ളെന്നും ആക്ഷേപമുണ്ട്. ഇതിനിടെ നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ ഒരു മാസത്തേക്ക് എറണാകുളം-കോട്ടയം റോഡിന്റെ ഭാഗമായ കാഞ്ഞിരമറ്റം മില്ലുങ്കൽ-പുത്തൻകാവ് വരെ ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Church dinner at Tagatakurukku
