പൊന്നാനി : (piravomnews.in) പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്തനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ(14), കോടാലിന്റെ സാദിക്ക് മകൻ ഷാനിഫ്(14) എന്നിവരെയാണ് ഞായറാഴ്ച രാത്രി 7 മണി മുതൽ കാണാതായത്.

ഞായറാഴ്ച വൈകീട്ട് ഇവർ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുന്നതായി കണ്ടുവെന്ന് പറയപ്പെടുന്നു. ബന്ധുക്കൾ പൊന്നാനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭ്യമാവുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9947370346 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Students missing for three days; investigation intensifies
