ആലപ്പുഴ: (piravomnews.in) ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർക്ക് നോട്ടീസ് അയച്ച് എക്‌സൈസ്. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്‌സൈസിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് എക്‌സൈസിന്റെ നീക്കം.താരങ്ങൾക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്‍ലീമ എക്‌സൈസിന് മൊഴി നൽകിയിരുന്നു.
ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്‍ലീമ മൊഴി നൽകിയിരുന്നു. തസ്‍ലീമയുടെ ഫോണിൽ ശ്രീനാഥ് ഭാസിയുമായിട്ടുള്ള കൂടുതൽ ചാറ്റുകൾ കണ്ടെത്തിയിരുന്നു.
Excise sends notice to actors in hybrid cannabis case
