തൃക്കാക്കര : (piravomnews.in) വേഗപ്പൂട്ട് വിച്ഛേദിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മത്സരയോട്ടം നടത്തിയ മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി.

എറണാകുളം–-കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പിടിയിലായത്.വീതി കുറഞ്ഞതും ഒട്ടേറെ സ്കൂളുകളും സ്ഥിതിചെയ്യുന്ന പൂത്തോട്ട റോഡിലൂടെ അമിതവേഗത്തിൽ ബസുകൾ പായുന്നതായി എൻഫോഴ്സ്മെന്റ് ആർടിഒയ്‌ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് എൻഫോഴ്സ്മെന്റ് ആർടിഒയ്‌ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു.
തുടർന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ് പരിശോധനയ്‌ക്ക് നിർദേശം നൽകുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി എസ് വിതിൻകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരുൺ പോൾ, ടി ബി റാക്സൺ എന്നിവരുടെ നേതൃത്തിൽ പൂത്തോട്ട,- ഉദയംപേരൂർ ഭാഗത്ത് രാവിലെ ഒമ്പതോടെയാണ് പരിശോധന നടത്തിയത്.
ആദ്യം പിടിയാലായ രണ്ടു ബസുകളിൽ വേഗപ്പൂട്ട് സംവിധാനം നീക്കംചെയ്ത നിലയിലായിരുന്നു.മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറും പരിശോധനയിൽ പിടിയിലായി. ഈ ബസിലും വേഗപ്പൂട്ട് ഉണ്ടായിരുന്നില്ല. മൂന്നു ബസുകളുടെയും ഫിറ്റ്നസ് റദ്ദാക്കി.
പിടിയിലായ മൂന്നു ഡ്രൈവർമാരോടും ആർടി ഓഫീസിലെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ടശേഷമാകും നടപടി. ലൈസൻസ് സസ്പെൻസ് ചെയ്യാനാണ് സാധ്യത.
#Disengaging the #speed limit and #endangering the lives of #passengers; The fitness of three buses was #cancelled
