കുമ്പളങ്ങി : (piravomnews.in) അരൂർ - കുമ്പളങ്ങി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജനത ഫെറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു.

12 വർഷം മുൻപാണ് സുരക്ഷാ മാനദണ്ഡങ്ങളില്ലന്ന കാരണത്താൽ ഫെറിയിലെ ബോട്ട് സർവീസ് അവസാനിപ്പിച്ചത്. പിന്നീടിത് പുനഃസ്ഥാപിക്കാൻ മാറി മാറിയെത്തിയ പഞ്ചായത്ത് ഭരണ സമിതികൾക്ക് കഴിയാഞ്ഞതാണ് പ്രശ്നമായത്. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്.
ബോട്ട് സർവീസ് ഇല്ലാത്ത ഫെറിയിലേക്ക് ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാതായി. കാലപ്പഴക്കം മൂലം ജെട്ടി കായലിലേക്ക് ഇരുന്നു പോയി. വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്ന് ജെട്ടിയിലേക്കും റോഡിലേക്കും വെള്ളം കയറുന്നു. മാത്രമല്ല, രാത്രികാലങ്ങളിൽ ഇവിടെ അറവു മാലിന്യമടക്കം തള്ളുന്നു. ജെട്ടിയോട് ചേർന്നുള്ള സ്ഥലത്തു ഭക്ഷ്യ - പ്ലാസ്റ്റിക് മാലിന്യം നിറയുന്നു.
Sadly, Janata Ferry: Boat service ended 12 years ago
