മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ.

 മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ.
Jan 24, 2025 11:21 AM | By Jobin PJ

തിരുവനന്തപുരം: നെടുമങ്ങാട് മേഖലയിൽ മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഉഴമലയ്ക്കൽ - കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വള പണയം വയ്ക്കുന്നതിനാണ് ഇരുവരും എത്തിയത്. വള നൽകി 40000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, വള ഉരച്ചു നോക്കിയപ്പോൾ സംശയം തോന്നിയ ഫൈനാൻസ് ഉടമ, ആധാർ രേഖ ആവശ്യപ്പെട്ടതോടെ ഇരുവരും ചേർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഇരുവരെയും നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. കളളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇർഷാദ്.

2 people who tried to pawn were arrested.

Next TV

Related Stories
വേഗപ്പൂട്ട് വിച്ഛേദിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മത്സരയോട്ടം ; മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

Feb 13, 2025 12:30 PM

വേഗപ്പൂട്ട് വിച്ഛേദിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മത്സരയോട്ടം ; മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

പിടിയിലായ മൂന്നു ഡ്രൈവർമാരോടും ആർടി ഓഫീസിലെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ടശേഷമാകും നടപടി. ലൈസൻസ് സസ്പെൻസ്...

Read More >>
കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

Feb 13, 2025 11:18 AM

കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

അപകടം മൂലം സ്ഥലത്ത് ​ഗതാ​ഗതകുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ നീക്കാനുള്ള ശ്രമം...

Read More >>
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

Feb 12, 2025 11:56 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു....

Read More >>
മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം

Feb 11, 2025 06:33 PM

മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം

ഏതാനും മാസങ്ങളായി തുടർച്ചയായ വിലയിടിവു മൂലം കർഷകർ വാഴക്കൃഷിയിൽ നിന്നു പിൻവാങ്ങിയതോടെ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. വേനൽ ശക്തമായതോടെ...

Read More >>
ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം

Feb 11, 2025 05:42 PM

ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം

യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു...

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

Feb 11, 2025 05:32 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

സുഹൃത്താണെന്നും പരാതി ഇല്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ വധ ശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പൊലീസ്...

Read More >>
Top Stories