മൂവാറ്റുപുഴ : (piravomnews.in) ജലസ്രോതസ്സുകളായ തോടും കുളവും നികത്തി പ്ലൈവുഡ് കമ്പനിക്കുവേണ്ടി അനധികൃത റോഡ് നിർമിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.

പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിൽ മാനാറിയിലാണ് സംഭവം. പൊതു തോടും കുളവും നികത്തി ബലപ്രയോഗത്തിലൂടെ പ്ലൈവുഡ് മാഫിയ റോഡ് നിർമിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
തുടർന്ന് സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം മാത്യുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പാർടി പ്രവർത്തകരുമെത്തി. പഞ്ചായത്ത് സെക്രട്ടറി, മുളവൂർ വില്ലേജ് ഓഫീസർ തുടങ്ങിയവരെ വിളിച്ചുവരുത്തി.
തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ അനധികൃതമായി ജലാശയങ്ങൾ ഉൾപ്പെടെ നികത്തി റോഡ് നിർമിച്ചതായി കണ്ടെത്തി.റോഡ് നിർമാണം നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
നികത്തിയ കുളം, കിണർ, തോട് എന്നിവിടങ്ങളിലെ മണ്ണ് നീക്കി പൂർവസ്ഥിതിയിലാക്കാനും നിർദേശിച്ചു. തീരുമാനം ഉടൻ നടപ്പാക്കണമെന്ന് സിപിഐ എം നേതാക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
The #move to #build an #illegal road was #stopped
