കളമശേരി : (piravomnews.in) മിൽമ മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ പരസ്പര ആരോപണവുമായി കോൺഗ്രസ് ഗ്രൂപ്പുകൾ.

കെപിസിസി നിർദേശം മറികടന്ന് മുൻ ചെയർമാൻ ജോൺ തെരുവത്ത്, സോണി ഈറ്റക്കൻ, പോൾ മാത്യു എന്നിവർ ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതായി ചുമതലയേറ്റ വൽസലൻപിള്ളയും സ്ഥാനമൊഴിഞ്ഞ എം ടി ജയനും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എന്നാൽ, മിൽമയുടെ നിയന്ത്രണം കൈയിലൊതുക്കാനുള്ള നീക്കമാണ് എം ടി ജയൻ നടത്തുന്നതെന്ന് ജോൺ തെരുവത്ത് പറഞ്ഞു. എം ടി ജയൻ എ ഗ്രൂപ്പ് നേതാവും ജോൺ തെരുവത്ത് ഐ ഗ്രൂപ്പ് ചെന്നിത്തല വിഭാഗം നേതാവുമാണ്.
കെപിസിസി നിർദേശമനുസരിച്ച് ചെയർമാൻ പദവി മൂന്നുവർഷത്തിനുശേഷം ജോൺ തെരുവത്തിനാണ്. എന്നാൽ, പുതിയ ഭരണസമിതി പി എസ് നജീബിനെ ചെയർമാനാക്കാൻ തീരുമാനിച്ചു.
ഫെഡറേഷൻ പ്രതിനിധിയെയും ക്ഷേമനിധി ബോർഡ് പ്രതിനിധിയെയും തെരഞ്ഞെടുക്കാൻ കൂടിയ യോഗത്തിലും ഇവർ പാർടി നിദേശത്തിനെതിരായ നിലപാടെടുത്തു.
#Congress #groups #accuse each other in #Milma #region union #elections
