കൊച്ചി: (piravomnews.in) ഓൺലൈൻ വഴി ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപിക അറസ്റ്റിൽ.

പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് ഒരുകോടി രൂപ തട്ടിയെടുത്തതെന്നാണ് പരാതി . സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു.
#Teacher #arrested in #Kochi for #online fraud of Rs 1 #crore
