പെരുമ്പാവൂർ : (piravomnews.in) നഗരസഭയിലെ പച്ചക്കറി മാർക്കറ്റിൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കി ശുചീകരണത്തൊഴിലാളികളുടെ മാതൃകാ കൃഷിത്തോട്ടം.

വാഴ, മുളക്, വെണ്ട, വഴുതന, ഡ്രാഗൺഫ്രൂട്ട്, പാവൽ, പടവലം, കാബേജ്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി മാർക്കറ്റിൽനിന്നുള്ള മാലിന്യം പ്ലാന്റിൽ ശേഖരിച്ചാണ് വളം നിർമിക്കുന്നത്. മാർക്കറ്റിലെ ശുചീകരണത്തൊഴിലാളികളാണ് ദിവസവും പരിചരിക്കുന്നത്.
മാർക്കറ്റ് വളപ്പിപ്പിൽ ശൂന്യമായി കിടക്കുന്ന രണ്ടുസെന്റ് സ്ഥലത്ത് കച്ചവടക്കാരും വഴിപോക്കരും മാലിന്യം തള്ളുന്നത് നഗരസഭയ്ക്ക് തലവേദനയായിരുന്നു.
പിന്നീട് മാലിന്യം വലിച്ചെറിയാതിരിക്കാൻ ഉയരത്തിൽ നെറ്റിട്ട് സംരക്ഷിക്കുകയായിരുന്നു. സസ്യ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പച്ചക്കറി മലിനീകരണ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറികൾക്കുള്ള ജലസേചനമാണ് പ്രശ്നം.
The #vegetable #garden of the #cleaners became a #model
