കാലടി : (piravomnews.in) വെറ്റിലപ്പാറ പാലത്തിനുസമീപം പാണ്ടൻ വേഴാമ്പലിനെ കണ്ടെത്തി. മലമുഴക്കി വേഴാമ്പലിനേക്കാൾ അൽപ്പം ചെറുതാണിത്.

കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് സാധാരണ ഇവയെ കാണാറുള്ളത്. നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളുമായിരുന്നു ആവാസസ്ഥലങ്ങൾ.ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്.
മഞ്ഞ നിറത്തിലാണ് കൊക്ക്. തലയിലെ തൊപ്പിയിൽ കറുത്ത പാട് കാണാം. വാലിൽ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടൻ വേഴാമ്പലിന്.
കണ്ണിനുതാഴെയായി കീഴ്ത്താടിയിൽ വെള്ള അടയാളവും ഇവയ്ക്കുണ്ട്. പെണ്ണും ആണും ഏതാണ്ട് ഒരേ നിറത്തിലാണുള്ളത്.
#Feasting on the #pandan #hornet
