കൊല്ലം: ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്. ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
The body of the missing student who had gone down to wash his feet and met with an accident was found.
