കൂത്താട്ടുകുളം....(piravomnews.in)കൗൺസിലറെ വിലക്കെടുത്തു; മാത്യു കുഴൽനാടന്റെ ഹുങ്കിനും പണത്തിനും മുന്നിൽ വഴങ്ങില്ല,ഏരിയ സെക്രട്ടറി പി ബി രതീഷ്. അനൂപ് ജേക്കബ് എംഎൽഎയുടെയും മാത്യു കുഴല്നാടൻ എം എൽ എ യുടെയും നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കുതിരകച്ചവടത്തിൻ്റെ ഭാഗമായുള്ള നാടകമാണ് കൂത്താട്ടുകുളത്ത് കഴിഞ്ഞ ശനിയാഴ്ച നടന്നത് എന്ന് അദ്ദേഹം പറഞ്ഞു

പ്ലാൻ ചെയ്തു നടപ്പാക്കിയ അവിശ്വാസ നീക്കം പൊളിഞ്ഞതോടെയാണ് കൗൺസിലറെ തട്ടിക്കൊണ്ടു പോയി എന്ന കഥ പ്രചരിപ്പിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നത്.അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച് വിജയിച്ച കല രാജുവിനെ തട്ടിക്കൊണ്ട് പോകേണ്ട കാര്യം സിപിഐ എമ്മി ന് ഇല്ല.തട്ടിക്കൊണ്ടു പോയതും കൊണ്ടുവന്നതും കോൺഗ്രസ്സാണ്. കോൺഗ്രസ്സ് കൗൺസിലർമാരുടെ അകമ്പടിയോടെ കല രാജു വരാൻ ഇടയായതും പരിശോധിക്കേണ്ടതാണ്.ജനുവരി 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ കലാ രാജു എവിടെയായിരുന്നു എന്ന് കോൺഗ്രസും യു ഡി എഫും മറുപടി പറയണം. ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കോൺഗ്രസ് പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായികലയുടെ സംസാരത്തിനിടയിൽ വന്നിരുന്നു. കുതിരക്കച്ചവടം നടന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനെ സംബന്ധിച്ച് കോൺഗ്രസ് വെളിപ്പെടുത്തണം.കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് കലാ രാജുവിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലാ എന്നു സാക്ഷ്യപ്പെടുത്തിയിരുന്നു.പിന്നീട് മാത്യു, കുഴലനാടൻ എം എൽ എ യും യു ഡി എഫ് നേതാക്കളും ആശുപത്രിയിൽ തള്ളിക്കയറി സംഘർഷമുണ്ടാക്കിയ ശേഷമാണ് കലാ രാജുവിനെ എറണാകുളത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് ദുരൂഹമാണ്. കല രാജുവിന്റെ കോണ്ഗ്രസ് തട്ടിക്കൊണ്ടു പോയതും തുടർന്ന് നടന്ന കാര്യങ്ങളും പുറത്തുവരും എന്ന ഭയമാണ് മാത്യു കുഴല്നാടൻ ഇങ്ങനെ ചെയ്യാൻ കാരണം.
ശനി രാവിലെ 11ന് ആയിരുന്നു നഗരസഭ അധ്യക്ഷക്ക് എതിരെയുള്ള അവിശ്വാസ പ്രമേയം. 25 അംഗ ഭരണസമിതിയിലെ 13 എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. 11 യുഡിഎഫ് അംഗങ്ങളും സ്വതന്ത്രാംഗവും എത്തി. ക്വാറം തികയണമെങ്കിൽ 13 പേർ വേണം. ഇതൊടെ അവിശ്വാസ പ്രമേയം പരിഗണിക്കാനാകാതെ യോഗം പിരിഞ്ഞു. വൈകിട്ട് 3ന് ഉപാധ്യക്ഷനെതിരെയുള്ള അവിശ്വസ പ്രമേയം പരിഗണിക്കേണ്ട കൗൺസിലും ക്വാറം തികയാതെ പിരിയുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കപ്പെട്ടു എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.ജനുവരി 13ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കലാ രാജുവും പങ്കെടുത്തിരുന്നു.പിന്നീട് നടന്ന എൽഡിഎഫ് മുൻസിപ്പൽ സമിതി യോഗത്തിൽ.അവിശ്വാസ പ്രമേയം പരിഗണിക്കുന്ന കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം എടുത്തു.ഈ തീരുമാനം 12 കൗൺസിലർമാരേയും രേഖാമൂലം അറിയിച്ചു. കൗൺസിലർ കലാ രാജുവിനെ അറിയിക്കാൻ ജനുവരി 15 മുതൽ 18 തിയതി രാവിലെ വരെ ശ്രമിച്ചെങ്കിലും, ഫോണിൽ പോലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. മക്കളെയും ലഭ്യമായിരുന്നില്ല.ഈ സാഹചര്യത്തിലാണ് 18 തിയതി ശനിയാഴ്ച രാവിലെ കൂത്താട്ടുകുളം നഗരസഭക്ക് മുമ്പിലെത്തിയ കലാ രാജുവിനെ എൽഡിഎഫ് തീരുമാനം സൂചിപ്പിച്ചതും തുടർന്ന് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പോന്നതും. ഇത് കോൺഗ്രസ്സ് ഗുണ്ടകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുനിസിപ്പൽ ചെയര്പേഴ്സൻ വിജയ ശിവൻ ഉൾപ്പെടെയുള്ള വനിതാ കൗൺസിലർമാരെ പുരുഷന്മാരായ കോൺഗ്രസ്സ് നേതാക്കൾ ഭീകരമായി ആക്രമിച്ചു. ചവിട്ടി വീഴ്ത്തിയാണ് ആക്രമിച്ചത്.ഏരിയ കമ്മിറ്റി ഓഫീസിൽ വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഒരു പകൽ കൗൺസിലർമാർ തങ്ങിയത്. എൽഡിഎഫിൻ്റെയും സിപിഐ എമ്മിൻ്റെയും തീരുമാനം കലാ രാജുവിനെ അറിയിക്കുകയും ആ തീരുമാനം അവർ അംഗീകരിക്കുകയും ചെയ്തു.രാവിലെ മുതൽ വൈകിട്ടു വരെ എൽഡിഎഫിലെ മറ്റ് കൗൺസിലർമാർക്കൊപ്പം ഇരുന്ന് സംസാരിച്ച് ഭക്ഷണവും കഴിച്ച് വളരെ സന്തോഷത്തോടെ വൈകിട്ട് 4.30ന് കാറിൽ വീട്ടിലേക്ക് മടങ്ങി.ഇതിനിടയിൽ രാവിലെ മുതൽ നഗരസഭക്ക് മുന്നിൽ നടന്ന യുഡിഎഫ് അക്രമം ആസൂത്രിതമായിരുന്നു. പിറവം മണ്ഡലത്തിലെ യുഡിഎഫ് അധികാരത്തിലിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ നേതാക്കളും ഗുണ്ടകളും കൂത്താട്ടുകുളത്ത് എത്തി.അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫുകാർ അക്രമം നടത്തിയത്. നഗരസഭ അധ്യക്ഷ വിജയ ശിവൻ, സ്ഥിരം സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, കൗൺസിലർ സുമ വിശ്വംഭരൻ എന്നിവർക്ക് സാരമായ പരിക്കേറ്റു. വിജയ ശിവന്റെ വയറിൽ ചവിട്ടി. അംബിക രാജേന്ദ്രനെയും സുമ വിശ്വംഭരനെയും വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു.ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ ഉപരോധ നാടകവും അക്രമത്തിനു ശേഷം അരങ്ങേറി.അര മണിക്കൂർ കൊണ്ട് ജില്ലയിലെ എല്ലാ നേതാക്കളും കൂത്താട്ടുകുളത്ത് എത്താനുള്ള പ്ലാനിങ് യുഡിഎഫ് നടത്തിയിരുന്നു
The counselor was bought; Mathew will not yield to the hunk and money of Kuzhalnadan, Area Secretary
