കോലഞ്ചേരി : (piravomnews.in) കൊച്ചി–--ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരി ടൗണിൽ വാഹനാപകടത്തിൽ ഒമ്പതുപേർക്ക് പരിക്ക്.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചശേഷം എതിരെവന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ആറുമാസം പ്രായമായ കുഞ്ഞുമുൾപ്പെടുന്നുണ്ട്.
എറണാകുളം വടുതല സ്വദേശികളായ വടുതല മാപ്പിളശേരിൽ സരിത (38), സരിതയുടെ ആറ് മാസം പ്രായമായ കുട്ടി അക്ഷര, ആമോസ് (11), ആൻ (9), ടോം (7), കണ്ണൂർ തളിപ്പറമ്പ് കാനാനിക്കൽ മരിയ (25), വയനാട് പുലിയേടത്ത് ആകാശ് ബെന്നി (19), കടമറ്റം കുടിലിൽ അജിത് (24) എന്നിവർക്കാണ് പരിക്കേത്.
ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വ രാവിലെ 6.30 ഓടെയാണ് അപകടം. അഭിഭാഷകയായ സരിതയുടെ ഭർത്താവിന്റെ മരണാനന്തരചടങ്ങുകൾക്കായി തൊടുപുഴയിലെ കുടംബവീട്ടിലേക്ക് പോകുന്നവഴിയാണ് അപകടം.
മുവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കാർ വലതുവശത്തേക്ക് തിരിയുകയും എതിരേവന്ന ഇവർ സഞ്ചരിച്ചിരുന്നു കാറിൽ തട്ടി മറിഞ്ഞ് എതിർദിശയിൽവന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബൈക്ക് യാത്രികനായ അജിത് രാജഗിരി ആശുപത്രിയിലേക്ക് ജോലിക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. അജിത്തിന്റെ പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സരിതയെയും ഇവരുടെ കുഞ്ഞിനെയും തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബാക്കിയുള്ളവരുടെ പരിക്കുകൾ സാരമുള്ളതാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
#Nine #injured in car #accident in #Kolanchery #town
