പിറവം : (piravomnews.in) ആയിരങ്ങളുടെ പങ്കാളിത്തത്തിൽ ആഘോഷമായി കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീൻ ദർഗ ശരീഫിലെ പ്രസിദ്ധമായ കൊടികുത്ത് ചന്ദനക്കുടം ഉറൂസ്.

പുരാതന തറവാടുകളായ ചുണ്ടക്കാട്ടുനിന്നും കല്ലൂപ്പറമ്പിൽനിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്തുകൊണ്ടുവന്ന കൊടികൾ പള്ളിനടയിൽ സംഗമിച്ചു.
ശൈഖ് ഫരീദുദ്ദീന്റെ ഖബറിടത്തിൽ എത്തിച്ചശേഷം ആനപ്പുറത്തേറ്റി താഴത്തെ പള്ളിയിൽ കൊടിയേറ്റി. പിന്നീട് മലേപ്പള്ളിയിലും കൊടിയേറ്റി. ചക്കരക്കഞ്ഞി നേർച്ച സമർപ്പിക്കാനും വൻതിരക്കുണ്ടായി.
പ്രാദേശിക മഹല്ലുകളുടെ നേതൃത്വത്തിൽ രാത്രി ചാലക്കപ്പാറയിൽനിന്നും ആമ്പല്ലൂരിൽനിന്നും പുറപ്പെട്ട ഘോഷയാത്രകൾ പള്ളിയിലെത്തി ചന്ദനക്കുടം നടന്നതോടെ കൊടികുത്ത് ഉറൂസ് സമാപിച്ചു.
#Kanjiramattam #Chandanakudam #Uroos is #celebrated with the #participation of #thousands
