തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയില്‍ ബൈക്ക് ലെവല്‍ ക്രോസില്‍ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചു കൊണ്ടിരുന്ന സമയത്താണ് ബൈക്ക് എത്തിയത്. അമിത വേഗതയിലെത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റില്‍ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മൂന്നാമൻ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇവർ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.
Two people were injured after a speeding bike hit a level crossing.