മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാറാടി മാളിയേക്കാത്തടത്തില്‍ ബെന്നിയുടെ മകന്‍ അഭില്‍ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് ഒന്നോടെ വാളകം പാണാട്ടുതോട്ടം കടവില്‍ സുഹൃത്തുകളുമൊപ്പം ഇറങ്ങിയ അഭില്‍ ഒഴുക്കില്‍പെടുകയായിരുന്നു. അഭില്‍ ഒഴുക്കില്‍പ്പെട്ട വിവരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളാണ് പ്രദേശവാസികളെ അറിയിച്ചത് തുടര്‍ന്ന് പ്രദേശവാസികള്‍ അഭിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും മൂവാറ്റുപുഴ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിൽ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച 3 ഓടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
സംസ്‌കാരം പിന്നീട്.
മാതാവ്: ഷൈനി,
സഹോദരന്‍: അതുല്‍.
A student who was under treatment in a critical condition died in Muvatupuzhayar.