പത്തനംതിട്ട: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനിയായ 21 കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. ദുർഘടമായ അച്ചൻകോവിൽ കല്ലേലി തട്ടിലുള്ള യാത്രയ്ക്കിടെ വനമധ്യത്തിൽ മണ്ണാപ്പാറ എന്ന സ്ഥലത്ത് വെച്ച് യുവതി പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ് സജിത, എംബിബിഎസ് വിദ്യാർഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
Tribal woman gives birth in jeep; The rescuers were the nurse and her daughter who is a medical student.