തിരുവന്തപുരം: (piravomnews.in) തിരുവന്തപുരം ആര്യനാട് - കാഞ്ഞിരം മൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു അപകടം. പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാളുടെ നില ഗുരുതരമാണ്. ഒരു മണിഒരാളുടെ നില ഗുരുതരമാണ്. ഒരു മണിക്കൂർ വൈകിയാണ് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്. ആര്യനാട് ആംബുലൻസ് ഇല്ലായിരുന്നു. കാട്ടാക്കടയിൽ നിന്ന് സ്വകാര്യ ആംബുലൻസെത്തി 8.40 നാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
#Bike hit #electric pole and #accident; #Two #youths #injured