മൂവാറ്റുപുഴ: പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ പേഴക്കാപ്പിള്ളി കരയിൽ എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ അർഷാദ് അലിയാർ (44), കാവുംകര കരയിൽ കുട്ടത്തികുടിയിൽ വീട്ടിൽ ഷിനാജ് സലിം (ബ്ലഡ് ഷിനാജ് 40), കാവുംകര കരയിൽ കല്ലുംമൂട്ടിൽ വീട്ടിൽ മാഹിൻ നസീർ (സുട്ടു 34) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ ബൈക്ക് മോഷ്ടിച്ചശേഷം ഉപയോഗിച്ച് വരികയായിരുന്നു. മൂന്നുപേർക്കും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ മോഷണ, പിടിച്ചുപറി കേസുകൾ ഉണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The thieves who stole the bike from the bus stand area were arrested.