സുൽത്താൻ ബത്തേരി: (piravomnews.in) വയനാട് സുൽത്താൻ ബത്തേരിയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പരിക്കുകളില്ലാതെ ഫയര്‍ഫോഴ്സ് കലം പുറത്തെടുത്തു.
സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്‍റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.
കലം ഊരി മാറ്റാൻ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. സുൽത്താൻ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷൻ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
A #one-and-a-half-year-old #girl #accidentally got a pot #stuck on #her #head #while #playing