കൊച്ചി: മുട്ട കയറ്റി വന്ന ലോറിയിൽ ബസ് ഇടിച്ചു അപകടം. ആലുവ - പെരുമ്പാവൂർ റൂട്ടിലായിരുന്നു സംഭവം. മുട്ട കയറ്റിവന്ന വണ്ടിയിൽ ബസിടിച്ചപ്പോൾ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ച് റോഡിലെ മതിൽ തകർത്തു. 20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി. അപകടത്തിൽ ആലുവയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇതേ തുടർന്ന് വാഹനങ്ങൾ തെന്നാതിരിക്കാൻ ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങൾ നീക്കി. ശേഷമാണ് ഗതാഗതം പൂർണനിലയിൽ പുനഃസ്ഥാപിക്കാൻ സാധിച്ചത്.
A bus hit a lorry carrying eggs; About twenty thousand eggs broke and flowed on the road.