പാലക്കാട്: (truevisionnews.com) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം.
പാലക്കാട് ജില്ലയിലെ കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (48 ) ആണ് മരിച്ചത്.
സ്‌കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മുസ്തഫ.
ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം തെറിച്ച് ലോറിക്കടിയിലേക്ക് വീണു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
#Collision #accident #between #scooter and #lorry; #Tragic #end for 48 #year #old