കൂത്താട്ടുകുളം....(piravomnews.in) ബസ് യാത്രയ്ക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം,രാമപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.30ന് ആണ് സംഭവം. അങ്കമാലിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കൊമ്പനാട് സ്വദേശിനിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 42 വയസുകാരനായ രാമപുരം സ്വദേശി കെ.എസ്. പ്രമോദിനെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുമ്പാശേരി എയർപോർട്ടിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുന്ന വഴിയാണ് സംഭവം. എംസി റോഡിൽ ആറൂർ പെട്രോൾ പന്‌പിന് സമീപം എത്തിയപ്പോൾ സീറ്റിനടുത്തിരുന്ന പ്രതി, യുവതിയോട് അപമര്യാദയായി പെരുമാറുകയും ഈ വിവരം യുവതി ബസ് കണ്ടക്ടറെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വാഹനം കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും യുവതിയുടെ മൊഴി പ്രകാരം പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തു
Attempt to molest woman in KSRTC bus