ഗോവ: തെന്നിന്ത്യൻ ചലച്ചിത്ര താരം കീർത്തി സുരേഷിന് വിവാഹം. എറണാകുളം സ്വദേശി ആന്റണി തട്ടിൽ ആണ് കീർത്തിക്ക് വരണമാല്യം ചാർത്തിയത്. ഗോവയിലെ റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, സംവിധായകൻ പ്രിയദർശൻ, ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, തൃഷ, വിജയ്, എം.ജി ശ്രീകുമാർ, ഗുഡ് നൈറ്റ് മോഹൻ, നാനി, നാഗാശ്വിൻ, ആറ്റ്‌ലി, ലിംഗസ്വാമി, രഞ്ജിത്ത്, രാകേഷ്, തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ആന്റണി തട്ടിൽ. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. ഇരുവരും 15 വർഷമായി പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി നിലവിൽ ബിസിനസുകാരനാണ്. ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമയാണ്.
Read more at: https://janamtv.com/80954456/
South Indian film star Keerthy Suresh gets married; Ernakulam native Antony Thathtil has given the Varanamalayam to Kirti.