കോട്ടയം.... ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് എതിരെ നടക്കുന്ന പ്രചാരണത്തിന് പല വിധ ഗൂഡാലോചനകളും ഉണ്ടെന്ന് യൂത്ത്കോൺഗ്രസ് നേതാവ് ആകാശ് സ്റ്റീഫൻ. ചില വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ് ചാണ്ടി ഉമ്മന്റെ പ്രസ്താവന പരസ്യമായി പറഞ്ഞതിൽ എന്താണ് തെറ്റ് അദ്ദേഹം ചോദിച്ചു. ആ പ്രസ്താവന പരസ്യമായി പറഞ്ഞു എന്നല്ലാതെ പാർട്ടി വിട്ട് ചാണ്ടി പോയോ ഇല്ലയോ? ചാണ്ടി ഉമ്മൻ ഒരു പ്രസ്താവന നടത്തിയിട്ട് ആ പ്രസ്താവന ഇത്രയും ഊതിപ്പിരിപ്പിച്ച് വലുതാക്കേണ്ട കാര്യമുണ്ടായിരുന്നോ? ഈ പ്രസ്ഥാനത്തിൽ നിൽക്കുന്ന എല്ലാവരോടും കൂടെ ചോദിക്കുകയാണ് ഗ്രൂപ്പ് മറന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞ പലരും ഇപ്പോഴും ഗ്രൂപ്പിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രസ്ഥാനമാണ് വലുത് അല്ലാതെ വ്യക്തിയല്ല അത് ഓരോ നേതാക്കളും അണികളും മനസ്സിലാക്കണം-ആകാശ് സ്റ്റീഫൻ പറഞ്ഞു
ഈ പ്രസ്ഥാനത്തിന് ഇന്ന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ആ കുഴപ്പം ഗ്രൂപ്പാണ്. അല്ലാതെ 150 വർഷം പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തെ തകർക്കാൻ ആർക്കും കഴിയില്ല . ഇപ്പം നടന്നുകൊണ്ടിരിക്കുന്ന ഈ വിവാദ വിഷയം അവസാനിപ്പിച്ച് പ്രസ്ഥാനത്തിന് വേണ്ടി പോരാടുക അണികൾ ഒരു സൈഡിൽ നിന്ന് കൊണ്ട് മാത്രം പ്രതികരിക്കാതെ അതിന്റെ മറു സൈഡിൽ നിന്നും കൂടെ കണ്ടിട്ട് വേണം പ്രതികരിക്കാൻ. ഒരു കാര്യം കൂടെ പറയട്ടെ ലതിക സുഭാഷിന് കോൺഗ്രസ് സീറ്റ് കൊടുക്കാത്തപ്പോൾ അന്ന് ഉമ്മൻചാണ്ടി സാർ നേമത്ത് പോണോ വേണ്ടയോ എന്ന് ചോദിച്ചു .ഇതൊന്നും പുറംലോകം അറിയാത്ത രഹസ്യങ്ങളാണ് ഇതുപോലെ പലരും ഉണ്ട് ഈ പ്രസ്ഥാനം വിട്ടു പോയവരും ഉണ്ട് അപ്പോഴൊന്നും സംഭവിക്കാത്ത വലിയ എന്തോ കാര്യം ഇപ്പം നടന്നതുപോലെയാണ് ഓരോരുത്തരുടെ പ്രതികരണങ്ങളും ഓരോരുത്തരുടെ രീതികളും അതുകൊണ്ട് പ്രസ്ഥാനത്തിന് വേണ്ടി നിൽക്കുവാ പാർട്ടിയാണ് വലുത് അനാവശ്യമായ ഒരു ചർച്ചയ്ക്കും ഒരു വാക്കിനും ചെവി കൊടുക്കാതെ പോവുകയാണെന്ന് കോട്ടയം ജില്ലാ യൂത്ത് സെക്രട്ടറി പറഞ്ഞു
Conspiracy against Chandy Oommen MLA; Akash Stephen