പിറവം..... (piravomnews.in) ആലുമുളച്ചാൽ..... പിറവം മാർക്കറ്റ് നിർമ്മാണം മുതൽ വിവാദത്തിലായിരുന്നു. നിർമ്മാണത്തിലെ പാകപിഴ കാരണം മാർക്കറ്റിലെ കടമുറികൾ മിക്കവാറും അടഞ്ഞ് കിടക്കുകയാണ്. കാശ് മുടക്കി കച്ചവടം ചെയ്യതവരെല്ലാം കടം കൊണ്ട് മടുത്ത് നിർത്തി. മാർക്കറ്റിൽ മഴ പെയ്താൽ വെള്ള കെട്ടാണ്. കുറച്ച് മീൻ കച്ചവടക്കാരാണ് സ്ഥിരം കച്ചവടത്തിന് വരുന്നത് തന്നെ. അത് തന്നെ വൃത്തിഹീനമായ ചുറ്റുപാടിൽ. നിർമ്മാണത്തിന്റെ തുടക്കത്തിൽ മുൻവശത്ത് നിന്ന് പ്രവേശന വഴി ഇല്ലാത്തത് വിവാദമായിരുന്നു. അക്ഷേപങ്ങൾ കൊടുവിൽ പിന്നീട് വന്ന ഭരണ സമിതി മുൻവശം പൊളിച്ച് മുൻ വശത്തു നിന്ന് വഴി ശരിയാക്കിയെക്കിലും കച്ചവടക്കാർ മറ്റു സ്ഥലങ്ങളിലേയ്ക് മാറി പോയിരുന്നു. ഇപ്പോൾ സജീവമായി മദ്യ ഷോപ്പും, അനുബന്ധ കച്ചവടങ്ങളും, ലോട്ടറിയുമാണ് ഉള്ളത്. മാർക്കറ്റിന്റെ ഒന്നാം നിലയിലെ ടൈയിൽ പൊട്ടി വെള്ളം കെട്ടി കിടന്നിട്ട് വർഷങ്ങളായി ഇതിനിടയിൽ ആണ് വാർക്കയിൽ ആൽമരം വളർന്ന് പന്തിലിക്കുന്നത് പലവട്ടം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെക്കിലും ഇപ്പം ശരിയാക്കിതരാം യെന്ന സിനിമ ഡയലോഗ് Idol മറുപടിയെന്ന് മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു. പൊതു ജനങ്ങൾക്ക് പ്രയോജന പെടുന്ന രീതിയിൽ മാർക്കറ്റ് സജീകരിക്കുന്നതിന് ഭരണാധിക്കാരികൾക്ക് എന്ന് കഴിയും എന്ന് കച്ചവടക്കാർ ചോദിക്കുന്നു.
Piravam Market has been in controversy since its inception