കിഴിശേരി: മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം. പുഞ്ഞാരക്കോടൻ മുഹ്സിൻ മകൻ നൂറുൽ ഐമൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്. നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിൻ്റെ ദേഹത്ത് വീണത്. ഇന്ന് രാവിലെപത്ത് മണിയോടെയാണ് അപകടമുണ്ടായത്. നിർമ്മാണം നടന്നിരിക്കുന്ന വീടിന്റെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
A one-and-a-half-year-old baby met a tragic end when the door of the house under construction fell on his body.