പാലക്കാട്.... കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് ലോറി മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6742c73a1cb26_onm p.jpeg)
സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയാതായി ദുഃഖത്തിൽ പങ്കചേർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറഞ്ഞു .
Palakkad tragedy; Chief Minister, Education Minister expressed grief