പാലക്കാട് : പാലക്കാട് പനയ്യംപാടത്ത് ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്‍ക്കാട് തച്ചംപാറയിലാണ് അപകടം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. 3.30 കഴിഞ്ഞാണ് അപകടമുണ്ടാകുന്നത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി പിന്നീട് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിയെത്തി ഇവരെ രക്ഷപ്പഎടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ ലോറിക്കടിയില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ് .
The lorry overturned on top of the students; A tragic end for three people