വൈപ്പിൻ : (piravomnews.in) ചെറായി അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രത്തിൽ മാർഗശീർഷ മഹോത്സവം തുടങ്ങി.
ഡി രവികുമാർ ഭട്ട് കൊടിയേറ്റി. 10ന് രാവിലെ നടതുറപ്പ് ഉഷപൂജ, വൈകിട്ട് 5.30ന് നൃത്തനൃത്ത്യങ്ങൾ. 11ന് വൈകിട്ട് 6.30ന് ഭജൻ. 12ന് അഞ്ചാം അഹസ്സ് ദിഗ്‍വിജയം (തെക്കുഭാഗം). 13ന് അഹസ്സ് ദിഗ്‍വിജയം (വടക്കുഭാഗം).
14ന് വൈകിട്ട് 5.30ന് രഥോത്സവം, പുഷ്പകവിമാനപൂജ, നാദസ്വരക്കച്ചേരി, പള്ളിവേട്ട, മാളവിക മനോജിന്റെ സംഗീതക്കച്ചേരി. 15ന് രാവിലെ എട്ടിന് ശീവേലി, ചെറുശേരി കുട്ടൻ മാരാരുടെയും പെരുവാരം സന്തോഷ് മാരാരുടെയും നേതൃത്വത്തിൽ പഞ്ചാരിമേളം, വഞ്ചിയെടുപ്പ് അഭിഷേകം, കച്ചേരി, ശിങ്കാരിമേളം, ആറാട്ട്.
#Azhikal #Srivaraha #Devaswom #Temple #Mahotsavam #started