മട്ടന്നൂർ : കീച്ചേരി ചെള്ളേരി കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മട്ടന്നൂര്‍ കായലൂർ കുംഭംമൂല സ്വദേശി റാഷിദാണ് (30) മരിച്ചത്. പഴശ്ശി ഇറിഗേഷെന്റെ കീഴിലുള്ള തുരങ്കത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയതായിരുന്നു റാഷിദ്. ചങ്ങാടം ഉപയോഗിച്ച് വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാദറിന്റെയും കാറാട്ട് സുബൈദയുടെയും മകനാണ്.
ഭാര്യ: വാഹിദ.
മക്കൾ: മുഹാദ്, സിദറത്തുൽ മുൻതഹ, ഹംദാൻ.
സഹോദരങ്ങൾ: നൗഫൽ, ഉമൈലത്ത്, റഹ്നാസ്, അജ്മൽ.
A young man drowned while fishing in the canal tunnel