പാലക്കാട്: (piravomnews.in) പാലക്കാട് കഞ്ചിക്കോട് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.
ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുപാത പാലത്തിന് മുകളിലായിരുന്നു സംഭവം. അകത്തേത്തറ സ്വദേശി ജയസൂര്യ (20) യുവാവിനാണ് പരിക്കേറ്റത്.
ഗുരുതര പരിക്കുകളോടെ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ പറഞ്ഞു.
യുവാവിന്‍റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. ഇടിച്ചശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിക്കായി അന്വേഷണം ആരംഭിച്ചു.
After #hitting the #scooter, the tanker #lorry did not # and the #biker was #seriously #injured