തിരുവനന്തപുരം: (piravomnews.in) സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്.
ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാടാണ് രണ്ടാമത്തെ അപകടമുണ്ടായത്. മര്യനാട് സ്വദേശി ജോഷ്വാ (19) കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശ പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്.
Two #students went missing while #bathing in the #sea