ന്യൂഡല്‍ഹി: വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്. വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് യുവതിയുടെ പതിവ്.
ആറ് വിവാഹം കഴിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്
യുവതിക്കൊപ്പം മാതാവ് സഞ്ജനാ ഗുപ്തയും മറ്റ് രണ്ട് സഹായികളും ഉണ്ട്. ഇവര്‍ പുരുഷന്‍മാരെ കണ്ടെത്തുകയും യുവതിയെ വിവാഹം ചെയ്തു കൊടുക്കുകയുമാണ് പതിവ്. എന്നാല്‍ ശങ്കര്‍ ഉപാധ്യ എന്ന ആള്‍ തട്ടിപ്പ് മനസ്സിലാക്കി പരാതി നല്‍കിയതോടെയാണ് യുവതി പിടിയിലാവുന്നത്.
വിവാഹത്തിന് ഒന്നേകാല്‍ ലക്ഷം ചെലവുണ്ടെന്നും ഇത് തരണമെന്നും യുവതിയും സംഘവും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് ശങ്കര്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ യുവതിയോടും മാതാവിനോടും ആധാര്‍ കാര്‍ഡ് ചോദിക്കുകയായിരുന്നു. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.
The young woman married six times and stole money; Caught in seventh marriage.