കടുത്തുരുത്തി: മുട്ടുചിറ എ എം ഇലക്ട്രോണിക്സ് ഉടമ ആന്റണി എ മാഞ്ഞൂരാൻ ( 58) വാഹനാപകടത്തിൽ മരിച്ചു. അരയ്ക്ക് താഴെ ചലനശക്തിയില്ലാത്ത ആന്റണി തന്റെ മുച്ചക്ര വാഹനത്തിൽ മുട്ടുചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് വരുന്ന വഴി ഐടിസി ജംഗ്ഷന് സമീപം മറ്റൊരു ബൈക്കിൽ തട്ടി, മുച്ചക്രവാഹനം നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാർ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ഡെയ്സ,
മക്കൾ: അഞ്ചിത, അനിത, അരോൺ
Muttuchira AM Electronics owner Anthony A Manjooran died in a accident in Kattururthi.