കുറുപ്പന്തറ :മണ്ണാറപ്പാറയുടെ സ്വർഗീയ മധ്യസ്ഥനും വിശ്വാസികളുടെ അഭയസ്ഥാനവും ഭാരതത്തിന്റെ ദിദിയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ 2024 നവംബർ 30 മുതൽ ഡിസംബർ നാലു വരെ ഭക്തി നിർഭരമായി ആഘോഷിക്കുന്നു....
രാവിലെ 6 ന് വിശുദ്ധ കുർബാന, നൊവേന.
7മണിക്ക് വിശുദ്ധ കുർബാന, വൈകിട്ട് 4. 45 പള്ളി വികാരി റവ :ഫാദർ ജോസ് വള്ളോംപുരയിടത്തിൽ, റവ ഫാദർ അബ്രഹാം കുപ്പപുഴയ്ക്കൽ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.
തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, സാൽവേ ലദീ ഞ്ഞ്, നൊവേന എന്നിവ നടന്നു. റവ ഫാദർ ജോസഫ് തെരുവിൽ, റവ ഫാദർ ജോസഫ് വല്ലൂതടത്തിൽ, ഫാദർ തോമസ് വലിയ വീട്ടിൽ, ഫാദർ ജോർജ് വടക്കേത്തൊട്ടിയിൽ, കൈരന്മാരായ കെ സി മാത്യു കുര്യംപറമ്പിൽ, ടോമി കാറുകുളം, ബാബു പോൾ കൊച്ചുകുടിയിൽ, ടോം തോമസ് വള്ളിപ്പറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
The flag was hoisted on the feast day of St. Francis Xavier at Kurupantara Mannarapara Church