#Chotanikara | ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

#Chotanikara | ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
Dec 3, 2024 02:29 AM | By Jobin PJ

എറണാകുളം: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശി വിജിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു വിജിൽ കുമാർ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

The police have arrested a friend of a woman found dead in a canal in Chotanikara.

Next TV

Related Stories
#Accident | ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു.

Dec 3, 2024 02:49 AM

#Accident | ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തിൽ ആലപ്പുഴ ഭാഗത്തേയ്ക്ക്...

Read More >>
#Accused  | യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ.

Dec 3, 2024 02:39 AM

#Accused | യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ.

കടപ്പുറത്ത് വെച്ചു അരുൺ എന്ന യുവാവിനെ കമ്പി വടി കൊണ്ട് ബിജിൽ തലക്ക് അടിക്കുകയായിരുന്നു....

Read More >>
#Accident | സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.

Dec 2, 2024 07:42 PM

#Accident | സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര...

Read More >>
കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാളിന് കൊടി കയറി

Dec 2, 2024 07:24 PM

കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാളിന് കൊടി കയറി

മണ്ണാറപ്പാറയുടെ സ്വർഗീയ മധ്യസ്ഥനും വിശ്വാസികളുടെ അഭയസ്ഥാനവും ഭാരതത്തിന്റെ ദിദിയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ 2024 നവംബർ 30...

Read More >>
വേറിട്ടൊരു സമ്മാനങ്ങളുമായി കുറുപ്പന്തറ സെൻ സേവിയേഴ്സ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന.

Dec 2, 2024 07:10 PM

വേറിട്ടൊരു സമ്മാനങ്ങളുമായി കുറുപ്പന്തറ സെൻ സേവിയേഴ്സ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന.

കരുതൽ സ്നേഹം എന്ന കാരുണ്യ പദ്ധതിക്ക് സഹായം നൽകുന്നതിനായി ക്രിസ്മസ് നായി ഇറക്കിയ സമ്മാന കൂപ്പൺ വ്യത്യസ്തത...

Read More >>
Top Stories

News Roundup

Entertainment News